അവതാരിക

ജീവശാസ്ത്ര പഠനം ആരംഭിക്കുന്നതിനു മുന്‍പ് കൂട്ടുകാര്‍ ചില വസ്തൂതകള്‍ അറിഞ്ഞിരിക്കണം.ഈ ബ്ലോഗിലൂടെ അനാവ്യതമാകുന്ന അസ്തമയ ഭീതിയില്‍ വീണിരിക്കുന്ന സസ്യങ്ങളുയും ജന്തുക്കളുടെയും ശബളകാന്തിയെ അതിന്റെ വൈചിത്ര്യത്തോടെ ഓളം തുളുമ്പുന്ന കൗതുകത്തോടെ ആസ്വദിക്കുമല്ലോ?ദീര്‍ഘനിദ്രയിലാണ്ട നിങ്ങളുടെ നിരീക്ഷണപാഠവും ശാസ്ത്രബോധവും പരിണാമപടവുകളുടെ ഏറ്റവും മുകളിലെത്തിയിട്ടു പോലും എന്തേ ഉണരാത്തത്?പുഷ്പത്തിന്റെ മാധുര്യം ആസ്വദിക്കുന്നതോടൊപ്പം അതിന്റെ അവയവഘടന കൂടെ മനസ്സിലാക്കേണ്ടേ?ചെറുതും വലുതും അതിസൂഷ്മവുമായ ജീവപ്രതിഭാസത്തെ നിങ്ങള്‍ക്ക് ഇണങ്ങുന്ന മാര്‍ഗങ്ങളിലൂടെയും രീതികളിലൂടെയും തിരിച്ചറിയണ്ടേ?

Saturday 28 April 2012

ജൈവ വൈവിധ്യ പ്രശ്നോത്തരി

  1. ജീവികളുടെ നിലനില്പിനായി ജൈവസമ്പന്നവും ദേശജാതി സസ്യകേന്ദ്രീക്യതവും മനുഷ്യ സമ്മര്‍ദ്ധവുമേറിയതുമായ ഭുപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ബയോഡൈവേര്‍സിറ്റി ഹോട്ട്സ്പോട്ടുകള്‍ എന്ന ആശയം ആവിഷ്കരിച്ചിട്ടുള്ളത്.ഈ ആശയം ആദ്യമായി അവതരിപ്പിച്ച ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പേരെന്ത് ?
  2. ന്യൂസിലാന്റിന്റെ ദക്ഷിണ  സ്റ്റുവര്‍ട്ട് ദീപില്‍ മാത്രം കാണപ്പെടുന്നതും പറക്കാന്‍ കഴിവില്ലാത്തതുമായ തത്ത വിഭാഗത്തില്‍ പെടുന്ന പക്ഷി ഏതാണ് ?
  3. ഗാരോ മലനിരകള്‍ ഉള്‍പ്പെടുന്ന നോക് റെക് ബയോസ്പിയര്‍ റിസര്‍വെയര്‍ ഏതു സംസ്ഥാനത്താണ് ?
  4. ഏറ്റവും ചെറിയ കൊമ്പുള്ള കാണ്ഡാമ്യഗ ഇനം ഏതാണ് ?
  5. ചുറ്റിപ്പിടിയ്ക്കാനാവുന്ന വാലുള്ള ഒരിനം സസ്തനി മാത്രമെ കേരളത്തിലെ വനങ്ങളിലുള്ളു അതിന്റെ പേരെന്ത് 
  6. കാമദേവന്റെ അസ്ത്രങ്ങളായി കരുതുന്നത് 5തരം പുഷ്പങ്ങളാണ് അവയില്‍ 4എണ്ണം അശോകം ,അരവിന്ദം,ചൂതം(മാമ്പൂവ്),നവമാലിക(പിച്ചകം)എന്നിവയാണ്.അഞ്ചാമത്തെത് ഏതെന്നു പറയാമോ ?
  7. ഭാരതത്തിലെ ഗജദിനം എന്നാണ് ? 
  8. ഫ്ളമിംഗോ ഏതു സംസ്ഥാനത്തിന്റ ഔദ്യോഗിക പക്ഷിയാണ് ? 
  9. ആള്‍ക്കുരങ്ങുകളില്‍ ഒരു വിഭാഗത്തിലെ ആണ്‍ വര്‍ഗ്ഗം സില്‍ക്ക് വര്‍ക്ക് എന്നു വിളിക്കപ്പെടുന്നു.ഏതാണാവിഭാഗം ? 
  10. സംസ് ക്യതതതില്‍ ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ പേരെന്താണ് ?
  11. ഈ പക്ഷിയെ കാവളം കിളിയെന്നും ചിത്തിരക്കിളിയെന്നും വിളിക്കുന്നു.(നാലക്ഷരം) 
  12. നാട്ടിന്‍പുറത്തെ സുന്ദരനായൊരു ഗായകനാണ് ഈ പക്ഷി.(അഞ്ചക്ഷരം)
  13. കാടുകളില്‍ മാത്രം കാണാറുള്ള ഏറ്റവും വലിയ മരംകൊത്തി.(ആറക്ഷരം)
  14. പാത്രത്തില്‍ കൊട്ടുന്നതുപോലെ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു നാട്ടുപക്ഷി.(നാലക്ഷരം).
  15. വംശനാശം സംഭവിച്ച പക്ഷികളുടെ ഒരു പ്രതീകമാണീപക്ഷി.(രണ്ടക്ഷരം). 
  16. ഒരു ദേശാടനപക്ഷി -റിബണ്‍ പോലുള്ള നീണ്ട വാല്‍ ഇതിന്റെ പ്രത്യേകതയാണ്.സ്വര്‍ഗ്ഗവാതില്‍ പക്ഷിയെന്നും ഇതിനു പേരുണ്ട്.(‍അഞ്ചക്ഷരം).
  17. ഈ പക്ഷിക്കായി കേരളത്തില്‍ ഒരു സങ്കേതം തന്നെയുണ്ട്.ഏതാണീപക്ഷി ? (മൂന്നക്ഷരം). 
  18. ശാരികപൈതലെന്ന് ഭാഷാ പിതാവ് സമ്പോധന ചെയ്യതത് ഈ കിളിയെയാണ്. (രണ്ടക്ഷരം).
  19. സുന്ദരമായ പാട്ടുപാടുന്ന ഈ പക്ഷി മലങ്കാടുകളിലെ പ്രഭാത ഗായകനാണ് (നാലക്ഷരം).
  20. ഈ ദേശാടനപക്ഷിയുടെ കഴുത്തില്‍ മാലയണിഞ്ഞതുപോലെ തവിട്ടു നിറമാണ്.മംഗല്യ അടയാളം എന്നര്‍ഥമുള്ള പേരുവരുന്ന ഈ പക്ഷിയെ കായല്‍,പുഴ,കടല്‍,എന്നിവയ്ക്കു അടുത്തു കാണാം.(അഞ്ചക്ഷരം).
ഉത്തരങ്ങള്‍
  1. നോര്‍മന്‍ മയേഴ്സ് (ലോകത്ത് ഇപ്പോള്‍ 34ബയോഡൈവേര്‍സിറ്റി ഹോട്ട്സ്പോട്ടുകള്‍ ഉണ്ട്) .
  2. കാകാപോ(Owl Parrot)അഥവാ കൂമന്‍ തത്ത (ഭാരം 2.4കിലോഗ്രാം ).
  3. മേഘാലയ. 
  4. ജാവല്‍ കാണ്ഡാമ്യഗം(സുണ്ട കാണ്ഡാമ്യഗം കൊമ്പിന്റെ നീളം 20 cm)
  5. ഈനാംപേച്ചി (Pangolin അഥവാ അളുങ്ക് ).
  6. നീലോല്പലം (കരിം കൂവളം)
  7. October-4
  8. ഗുജറാത്ത്.
  9. മൗ​ണ്ടന്‍ ഗോറില്ല. 
  10. രത്നാകര (Marker of Pearls)
  11. നാട്ടുമൈന.
  12. മണ്ണാത്തി പുള്ള്.
  13. കാക്ക മരംകൊത്തി.
  14. ചെമ്പുകൊട്ടി. 
  15. ഡോഡോ.
  16. നാകമോഹന്‍.
  17. മൈല്‍.
  18. തത്ത.
  19. ചൂളകാക്ക.
  20. താലിപ്പരുന്ത്

Friday 27 April 2012



 സെബേഷ്യസ് സിസ്റ്റ്(Sebaceous cyst)


 മനുഷ്യന്റെയോ മ്യഗങ്ങളുടെയോ സസ്യങ്ങളുടെയോ ശരീരത്തിനകത്തോ പുറത്തോ ബാഗിന്റെ ആക്യതിയിലുള്ള ആവശ്യമില്ലാത്ത വളര്‍ച്ചയാണ് സിസ്റ്റ്.സിസ്റ്റിന്റെ ഏറ്റ വും പുറമെയുള്ള ആവരണം വളരെ നേര്‍ത്തതാണ്.ഉള്ളില്‍ ഒരു പ്രത്യേക ദ്രാവകമോ വാ യുകുമിളകളോ കാണുന്നു.നമ്മുടെ ശരീരത്തിലെ ഏറ്റവു വലിയ ജ്ഞാനേന്ദ്രിയമാണ് ത്വക്ക്. ത്വക്കിനടിയിലാണ് സെബേഷ്യസ്സിസ്റ്റു സാധാരണയുണ്ടാകുന്നത്. സെബേഷ്യസ് സിസ്റ്റി നെ എപ്പിഡെര്‍മ്മല്‍ സിസ്റ്റെന്നും(Epidermal cyst)കെരാറ്റിന്‍ സിസ്റ്റെന്നും( Keratin cyst)എപ്പിഡെര്‍മോയിഡ് സിസ്റ്റെന്നും (Epidermoid cyst) പറയും.
ത്വക്കിനടിയിലെ വെണ്ണ പോലുള്ള അല്ലങ്കില്‍ എണ്ണപോലുള്ള പദാര്‍ത്ഥം നിറഞ്ഞഅടഞ്ഞ അറ(Closed sac)യാണ് സെബേഷ്യസ്സിസ്റ്റ്

കാരണങ്ങള്‍

വീര്‍ത്തുപെരുകിയ hair follicle -ല്‍ നിന്നുമാണ് സെബേഷ്യസ്സിസ്റ്റ് പലപ്പോഴും ഉണ്ടാകുന്നത്.(ലേഖനം തുടരും)