അവതാരിക

ജീവശാസ്ത്ര പഠനം ആരംഭിക്കുന്നതിനു മുന്‍പ് കൂട്ടുകാര്‍ ചില വസ്തൂതകള്‍ അറിഞ്ഞിരിക്കണം.ഈ ബ്ലോഗിലൂടെ അനാവ്യതമാകുന്ന അസ്തമയ ഭീതിയില്‍ വീണിരിക്കുന്ന സസ്യങ്ങളുയും ജന്തുക്കളുടെയും ശബളകാന്തിയെ അതിന്റെ വൈചിത്ര്യത്തോടെ ഓളം തുളുമ്പുന്ന കൗതുകത്തോടെ ആസ്വദിക്കുമല്ലോ?ദീര്‍ഘനിദ്രയിലാണ്ട നിങ്ങളുടെ നിരീക്ഷണപാഠവും ശാസ്ത്രബോധവും പരിണാമപടവുകളുടെ ഏറ്റവും മുകളിലെത്തിയിട്ടു പോലും എന്തേ ഉണരാത്തത്?പുഷ്പത്തിന്റെ മാധുര്യം ആസ്വദിക്കുന്നതോടൊപ്പം അതിന്റെ അവയവഘടന കൂടെ മനസ്സിലാക്കേണ്ടേ?ചെറുതും വലുതും അതിസൂഷ്മവുമായ ജീവപ്രതിഭാസത്തെ നിങ്ങള്‍ക്ക് ഇണങ്ങുന്ന മാര്‍ഗങ്ങളിലൂടെയും രീതികളിലൂടെയും തിരിച്ചറിയണ്ടേ?